പരശുരാമസ്രഷ്ടമായ കേരളഭൂമിയില്‍ വടക്ക് ഗോകര്‍ണ്ണo മഹാക്ഷേത്രം വിട്ടാല്‍, പശ്ചിമാബ്ധിതീരത്ത് കടലിന്നോടഭിമുഖമായി – ആരാധകര്‍ക്ക് അഭയ വരദായകനായി രാജരാജേശ്വരനായി വിരാജിക്കുന്ന പരമശിവന്റെ പ്രതിഷ്ഠയുള്ള എകക്ഷേത്രമാണ് കാസര്‍ഗോ്ഡ് ജില്ലയിലെ ഹോസ്സുദുര്‍ഗ്ഗ് താലൂക്കില്പ്പെട്ട ഉദുമ പഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിുയായ ബേക്കല്‍ പുഴയ്ക്ക് സുമാര്‍ അരകിലോമീറ്റര്‍ വടക്കായി സര്‍ക്കാര്‍ പാതയ്ക്ക് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന “ദക്ഷിണകാശി’’ എന്ന അപരനാമധേയത്താലറിയപ്പെടുന്ന “തൃക്കണ്ണാട് ശ്രീ ത്രയമ്പകേശ്വര ക്ഷേത്രം”.
ക്ഷേത്രത്തിന്റെ ചൈതന്യം, ധനധാര്യസമ്പത്ത്, നിലവറകൊട്ടാരങ്ങള്‍, സ്വര്‍ണ്ണ ധ്വജസ്തംഭം എന്നിവയോടുകൂടി രാജകീയ പ്രതാപത്തോടെ 18 ഗ്രാമങ്ങളില്‍ ഭൂസ്വത്തുക്കളോടുകൂടി ദേശാധിപത്യ ദേവനായി വിലസിയിരുന്ന ഈ മഹാക്ഷേത്രം പില്ക്കാലത്ത് ഭൂനിയമ പരിഷ്ക്കാരങ്ങള്ക്ക് വിധേയമായി എല്ലാം നഷ്ടപ്പെട്ട്പഴയ രാജകീയ പ്രൌഡിയൊക്കെ പോയി ക്ഷേത്രം ഹിന്ദുമത ധര്‍മ്മക സ്ഥാപന വകുപ്പിന്റെക കീഴിലാകുകയും, ക്ഷേത്രം അല്പവ സ്വല്പം ജീര്‍ണ്ണി്ക്കുകയും, തന്നിമിത്തമായി ഈ ക്ഷേത്രത്തിന്റെ ദേശാധിപത്യത്തിന്‍ കീഴിലായിരുന്ന പല ക്ഷേത്രങ്ങളിലും പരിസരവാസികളിലും ഐശ്വര്യം നഷ്ടപ്പെട്ട് ദുര്നിപമിത്തങ്ങളും, മറ്റു പല ദോഷങ്ങളും കാണുവാനിടവന്നതിനാല്‍, ഈ പുണ്യക്ഷേത്രം ജീര്‍ണ്ണോദ്ധാരണം ചെയ്ത് ബ്രഹ്മകലശാഭിഷേകം നടത്തി പഴയ ചൈതന്യ മഹിമയിലേക്ക് തിരിച്ചുകൊണ്ടുവരേണമെന്ന ആശയം ഇന്നാട്ടിലെ ഭക്തജനങ്ങളുടെ മനസ്സിലുദിച്ചതിന് നിദാനമാണ് 1992 ഫെബ്രുവരി 16ന്...... മുഹൂര്‍ത്തനത്തില്‍ പരിപൂര്‍ണ്ണേമായും നവീകരണബ്രഹ്മകലശം നടത്തി പഴയ പ്രൌഡിയോടെ- കലാസുഭഗമായ ദന്തഗോപുരത്തോടെ തലയുയര്‍ത്തിദനില്‍ക്കുന്നതായി കാണുന്ന തൃക്കണ്ണാട് ശ്രീ ത്രയമ്പകേശ്വരക്ഷേത്രം.
മറ്റുപലമഹാക്ഷേത്രങ്ങളിലും കാണാത്ത ചില പ്രത്യേകതകള്‍ ഈ മഹാ ക്ഷേത്രത്തിനുണ്ട്. സ്ഥല മഹാത്മ്യം കൊണ്ട് അനുഗ്രഹീതമായ ഒരു പരിപാവനക്ഷേത്രമാണിത്.
ശ്രീരാമരാവണയുദ്ധത്തില്‍ മൃതനായ ലക്ഷ്മണന്റെ ജീവന്‍ വീണ്ടെടുക്കുവാന്‍ വേണ്ടി ശ്രീരാമ ഭക്തഹനുമാന്‍ മൃതസഞ്ജീവനി പര്‍വ്വതം വഹിച്ചുകൊണ്ടു പോകുമ്പോള്‍ അടര്‍ന്നു വീണ പര്‍വ്വപത ശകലങ്ങള്‍ വീണ് കടലിന്നോടുന്തിക്കിടക്കുന്ന ഔഷധ പ്രാധാന്യമുള്ള മൂന്ന്‍ വിശിഷ്ട “കോടി”കളുടെ മദ്ധ്യത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.(കോടി കടലിനോടടുത്തുകിടക്കുന്ന ഭൂപ്രദേശം) വടക്ക് ഭാഗത്ത് ചെമ്പിരിക്കകോടി, കോട്ടിക്കുളം കോടി- തെക്ക് ഭാഗത്ത് ബേക്കല്‍ കോട്ട സ്ഥിതി ചെയ്യുന്ന ബേക്കല്‍ കോടി)
മുവാളം കുഴി ചാമുണ്ഡിയുടെ ഐതിഹ്യം തുടങ്ങുന്നത് തുളുനാട്ടിലെ മന്ത്രദ്രഷ്ടാക്കളായ രണ്ട് തന്ത്രികുടുംബങ്ങളായ ഉളിയത്ത് അരവത്ത് ഇവരുടെ വ്യക്തി വിദ്വേഷത്താല്‍ രണ്ട് തന്ത്രിമാരും മാത്സര്യം പുണ്ട് തങ്ങളുടെ മന്ത്രമൂര്‍ത്തികളെ കൊണ്ട് പരസ്പരം തീഷ്ണമായി ഏറ്റുമുട്ടുകയും തൊടുന്തട്ട ചാമുണ്ഡിയെന്ന ഘോര മൂര്‍ത്തിയെ ആവാഹിച്ചു സംഹാര രുദ്രയാക്കി എടമന തന്ത്രി ഉളിയത്ത് തന്ത്രിക്ക് എതിരെ പ്രയോഗിക്കുകയും ഉളിയത്ത് തന്ത്രി ഘോര മൂര്‍ത്തിയെ പെട്ടെന്ന് കൈയില്‍ കിട്ടിയ അരക്ക് കല്ലിലേക്ക് ആവാഹിച്ചു കുടിയിരുത്തി പൂവും നീരും കൊടുത്തു പൂജാദികളാല്‍ പ്രീതിയാക്കി തന്റെ ഇല്ലത്തിന് മുന്‍വശത്തുള്ള ഇത്തിത്തറയില്‍ പ്രതിഷ്ഠിച്ചു ഇത്തിത്തറ ചാമുണ്ഡി എന്ന പേരില്‍ ഈ ശക്തിയെ ഉളിയത്ത് ഇന്നും ആരാധിച്ചുവരുന്നു.
പ്രതികാരചിന്തയില്‍ കോപിഷ്ഠനായ ഉളിയത്ത് തന്ത്രി വീര്‍ണാളു (വീരനാവുക) എന്നറിയപ്പെടുന്ന ശക്തിയെ ആവാഹിച്ചു എടമന തന്ത്രിക്ക് നേരെ പ്രയോഗിക്കുകയും എടമന തന്ത്രി ഈ ശക്തിയെ ഇളനീര്‍ തൊണ്ടില്‍ ആവാഹിച്ചു ചാമുണ്ഡികുതിര്‍ എന്ന്‍ പില്ക്കാലത്ത് അറിയപ്പെടുന്ന സ്ഥലത്ത് സ്ഥാപനം ചെയ്യുകയും വളരെ പെട്ടെന്ന്‍ ഇളനീര്‍ തൊണ്ടില്‍ നിന്നും മോചിതയായി ഈ സംഹാര മൂര്‍ത്തി തന്ത്രിയോട് അടുക്കുകയും തന്റെ മന്ത്രബലം കൊണ്ട് തന്ത്രി വീണ്ടും ഉറപ്പേറിയ ചെമ്പുകുടത്തില്‍ ആവാഹിച്ചു അടക്കം ചെയിത് തന്റെ ആശ്രിതന്മാരായ മട്ടെ കോലന്‍, കീക്കാനത്ത് അടിയോടി എന്നിവരുടെ സഹായത്താല്‍ തന്റെ ഇല്ലത്തിന് തെക്കുവശത്ത് കാട്ടില്‍ മുവാള്‍ പ്രമാണം( മുന്നാള്‍ ആഴത്തില്‍)കുഴികുഴിച്ച് അതില്‍ അടക്കം ചെയിതു.
മുക്കാല്‍ നാഴിക നേരം കൊണ്ട് ഘോര ശബ്ദത്തോടെ ചെമ്പുകുടം ഭേദിച്ച് ഈ ശക്തി മട്ടെ കോലാനെ പിന്തുടര്‍ന്ന് മട്ടെ തറവാടിന്റെ പടിഞ്ഞാറ്റക്കകത്ത് വെച്ച് കോലാന്റെ മാറിടം പിളര്‍ത്തുകയും തറവാടിന് നാശംവിതയ്‌ക്കുകയും. ശേഷം തന്ത്രിയെ പിന്തുടര്‍ന്ന ഈ ഘോര രൂപിണിയെ കണ്ട് ഭയം പൂണ്ട എടമന തന്ത്രി പ്രാണരക്ഷാര്‍ത്ഥം തൃക്കണ്ണാട് ത്രയംബകേശ്വരനെ അഭയം പ്രാവിച്ചു കിഴകെ നടയിലുടെ തന്ത്രിയും പടിഞ്ഞാറെ നടയിലുടെ എത്തിയ ഘോര രൂപിണിയെ ത്രയംബകേശ്വരന്‍ അനുനയിപ്പിച്ച് ശാന്തയാക്കി തന്റെ പടിഞ്ഞാറെ ഗോപുരത്തില്‍ സ്ഥാനം നല്‍കി തട്ടകത്തിന്റെ പരദേവതയാക്കി ശ്രീ മൂവാളം കുഴി ചാമുണ്ഡി എന്ന പേരില്‍ ഇളങ്കുറ്റി സ്വരൂപത്തിലെ മുഴുവന്‍ കാവുകളിലും’ കഴകങ്ങളിലും തറവാടുകളിലും കുടിയിരുത്തി ആരാധിച്ചു വരുന്നു
കാലാന്തരത്തില്‍ എടമന തന്ത്രിയുടെയും സമുദായത്തിലെ മറ്റു തറവാട്ടുകാരുടെയും സഹകരണത്തോടെ മട്ടെ കോലന്‍ തറവാട് പുതുക്കി പണിത് ശ്രീ മൂവാളംകുഴി ചാമുണ്ഡിയെ ധര്‍മ്മദൈവമായി അവരോധിച്ചു എടമന തന്ത്രി എടമനചാവടിയില്‍ ശ്രീ മൂവാളം കുഴി ചാമുണ്ഡിയെ പരദേവതയായി അംഗികരിച്ച് പ്രതിഷ്ഠിച്ച് ആരാധിച്ചുവെങ്കിലും ചാമുണ്ഡിയുടെ കോപത്തിന് പാത്രമായ എടമന തന്ത്രിയുടെയും മട്ടെ കോലന്റെിയും കീക്കാനത്ത് അടിയോടിയുടെയും വംശനാശം സംഭവിക്കുകയാണ് ഉണ്ടായത് . ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത് പാണ്ഡ്യ രാജാവിന്റെ പീരങ്കിയേറ്റ് തകര്‍ന്ന ക്ഷേത്ര നിലവറക്കൊട്ടരങ്ങള്‍ ഉണ്ടായിരുന്ന സ്ഥലത്താണ് മുവാളം കുഴി ചാമുണ്ഡിയുടെ കോലംകെട്ടിയാടുന്നത് ക്ഷേത്രത്തിലെ ആറാട്ടുത്സവം കഴിഞ്ഞതിന്റെ പിറ്റേദിവസം ചാമുണ്ഡിയുടെ കോലവിശേഷത്തിന്റെ തിരുവുറയെല്‍ സമയത്ത് മണ്ണില്‍നിന്നും കരിഞ്ഞ അരി പൊങ്ങുന്നതായി കാണാം ഈ അത്ഭുതം കാണുവാന്‍ അനേകം ഭക്തജനങ്ങള്‍ എത്തുന്നുണ്ട്
© 2018 Trikkanad Sree Thrayambakeshwara Temple All Rights Reserved
Designed By Cubix Solutions Pvt Ltd | Terms & Conditions