About Us

ക്ഷേത്രങ്ങളുടെ നാടായ കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ഉദുമഗ്രാമം ബേക്കല്‍പുഴക്ക് തൊട്ടടുത്തും അറബിക്കടലിന്നഭിമുഖമായിട്ടുള്ളതും, പിതാവായ ജമദഗ്നിമഹര്‍ഷിയുടെ ആജ്ഞാനുസരണം മാതാവായ രേണുകാദേവിയെ തന്റെ വെണ്മഴു കൊണ്ട് ശിരചേതം ചെയ്തതിന്റെ പ്രായശ്ചിത്തമായി ഭാര്‍ഗവരാമന്‍ കേരളക്കരയില്‍ പ്രതിഷ്ഠിച്ച 108 ശിവക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതുമായ ഒരു ക്ഷേത്രമാണ് തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്രം.മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ചു ഇവിടെ രണ്ടു തന്ത്രികുടുംബങ്ങളാണ് ഒന്നിടവിട്ട കൊല്ലങ്ങളില്‍ താന്ത്രികകാര്യങ്ങള്‍ നടത്തുന്നത്. എടമനതന്ത്രി കുടുംബവും (ഉച്ചില്ലത്ത്) ഒളയത്ത് തന്ത്രി കുടുംബവും. രണ്ടു തന്ത്രിമാരും യോജിച്ചാണ് നവീകരണ കലശാദികാര്യങ്ങള്‍ നടത്തിയത്. കണ്വാദികളായ ഋഷിപ്രവരന്മാരുടേയും, വില്വമംഗലാദിസ്വാമിമാരുടേയും പാദസ്പര്‍ശമേറ്റ ഈ പുണ്യസ്ഥലമാണു തൃക്കണ്ണാട്.
 


Chandragiri Sree Sastha Pattu Maholsavam - Download

Tendor Notice - Will be update soon

Gallery

Events

പരശുരാമസൃഷ്ടിയായ ഈ ക്ഷേത്രത്തില്‍ പരശുരാമസ്വമിയോട് തുല്യതയുള്ള ധാരാളം ശ്രേഷ്ഠന്മാലര്‍ പിതൃപിണ്ഡം നടത്തിയതിന്റ പേരില്‍ രാമേശ്വരത്തും, ഗോകര്‍ണ്ണത്തും പിതൃപിണ്ഡം നടത്തുന്നതുപോലെ തന്നെ എണ്ണമറ്റ പിതൃപിണ്ഡങ്ങള്‍ ഈ മഹാക്ഷേത്രത്തില്‍ വെച്ച് നടത്തുന്നു എന്നുള്ളതും ഒരു പ്രത്യേകതയാണ്

നിത്യനിദാന പൂജാവിശേശങ്ങള്‍ക്കും പുറമേ, ധാരാളം ഹോമാദികളും വിശിഷ്ഠ പൂജാദികളും ഇവിടെ നടക്കുന്നു. തുലാം സംക്രമദിവസം (കാവേരിസംക്രമം) തിലഹോമം എല്ലാ അമാവാസി ദിവസങ്ങളിലും നടത്തുനുണ്ട് , എല്ലാ ദിവസവും രാവിലെ ഉഷപൂജക്ക്‌ ശേഷം പിതൃതര്‍പ്പണo നടക്കുന്നുണ്ട്‌. എല്ലാ ദിവസവും പലഭാഗത്ത് നിന്നും ആബാലവൃദ്ധം ആരാധകര്‍ വന്ന്‍ പരിപാവനമായ സമുദ്രസ്നാനം ചെയ്ത് ഈ മഹാദേവന്റെ അനുഗ്രഹം വാങ്ങിപ്പോകുന്നു. ഉത്സവങ്ങളില്‍ പ്രധാനം ആറാട്ടു മഹോത്സവമാണ്- മകരമാസം അവസാനിക്കുന്ന പൗര്‍ണമി നാളിലോ’’ കുംഭമാസത്തിലെ പൌര്‍ണ്ണമിനാളിലോ മഹോത്സവത്തിന് ആരംഭംകുറിക്കുന്നു. “ഓലയും കുലയും കൊത്തല്‍” എന്നാ ചടങ്ങുനടക്കുന്നു. ഓലയും കുലയും കൊത്തല്‍ കര്‍മ്മം നടന്നാല്‍ തൃക്കണ്യാവിലപ്പന്റെ മണ്ണില്‍ ഒരു വീട്ടിലും, വിവാഹമോ, മറ്റു വിശേഷങ്ങളോ നടക്കാറില്ല. മേല്‍പ്പറഞ്ഞ പൗര്‍ണമി നാളിലെ പഞ്ചമിനാളില്‍ ധ്വജാരോഹണം നടക്കുന്നു.

കൊടിയേറ്റദിവസം രാവിലെ ചന്ദ്രഗിരിയിലുള്ള കീഴൂര്‍ ക്ഷേത്രത്തില്‍ നിന്ന്‍ ഹരിഹരപുത്രനായ ശ്രീ ധര്‍മ്മരശാസ്താവിന്റെയും, കുതിരക്കാളിയമ്മയുടെയും അലങ്കരിച്ചതിടമ്പുകള്‍ ഭക്തജനസഹസ്രത്തിന്റൊ അകമ്പടിയോടെ കടലോരത്തിലൂടെ മന്ത്രോച്ചാരണങ്ങളോടെയും, തൃക്കണ്ണാട് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു വരുന്നു.   തൃക്കണ്ണാടിലേക്ക് ആഗതമാകുന്നതോടുകൂടി   പാലക്കുന്ന് ശ്രീ ഭഗവതീക്ഷേത്രം,   കരിപ്പൊടി ശ്രീ മുച്ചില്ലേട്ട് ഭഗവതി ക്ഷേത്രം, കീഴൂര്‍ കളരി അമ്പലം , ഉദുമ ചൂളിയാര്‍ ഭഗവതി ക്ഷേത്രം,കോട്ടിക്കുളം-ബേക്കല്‍,കീഴൂര്‍-കാസറഗോഡ് എന്നീ കുറുംബാ ഭഗവതി ക്ഷേത്രങ്ങളിലെ ആചാരക്കാര്‍ ആചാരമഹിമയോടെ എഴുന്നള്ളത്തിന് വരവേല്പിന് നല്കുന്നു. ക്ഷേത്രത്തില്‍ എഴുന്നള്ളത്ത് സമാഗതമായതിന് ശേഷം പഞ്ചമിനാളിലെ ശുഭമുഹൂര്ത്ത ത്തില്‍, താന്ത്രിക കര്‍മ്മ വിധികളോടെ, നാമോച്ചാരണങ്ങളോടെ തൃക്കണ്യാലപ്പന്‍ കീഴൂര്‍ ശ്രീ ശാസ്താവ്, കുതിരക്കാളിയമ്മ എന്നീ ത്രിദേവസാന്നിദ്ധ്യത്തില്‍ ധ്വജാരോഹണം നടക്കുന്നു. ഇതര ദേവാലയത്തിലെ സാന്നിധ്യങ്ങളോടുകൂടി ഉത്സവംനടക്കുന്ന മഹാക്ഷേത്രങ്ങള്‍ വളരെ വിരളമാണ്. ദ്വജാരോഹണ ദിവസം മുതല്‍ ഉത്സവചടങ്ങുകള്‍ നടക്കുന്നു. പിന്നെ തൃക്കണ്യാലപ്പന്റെ നാട്ടിലെ വീടുകളിലും പ്രദേശക്കാര്‍ക്കും ഉത്സവം തന്നെ.

പല ക്ഷേത്രങ്ങളില്‍ നിന്നും ഭിന്നമായ രീതിതില്‍ അറേബ്യന്‍ കടലിലേക്ക് പഞ്ചവാദ്യം, ചെണ്ട എന്നീ വാദ്യാഘോഷങ്ങളോടെ ത്രിദേവസാന്നിധ്യങ്ങള്‍ എഴുന്നള്ളിച്ച് പോയി പള്ളിവേട്ടയുടെ വിധിയാം വണ്ണമുള്ള പൂജാധികള്‍ കടല്ത്തീരത്ത് നടത്തി വിഗ്രഹങ്ങള്‍ കടപ്പുറത്തുള്ള ഉത്സവത്തറയില്‍ കുറച്ചുസമയത്തേക്ക് നിലയുറപ്പിക്കുന്നു.പൂജാവിധികള്‍ മുതലായവ നടക്കുന്നു. അവിടെ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ കോട്ടിക്കുളം, ബേക്കല്‍ കുറുംബ ശ്രീ ഭഗവതി ക്ഷേത്രങ്ങളുടെ വകയാണ് ഭജന, . തിരിച്ചെഴുന്നള്ളുമ്പോള്‍ കോട്ടിക്കുളം, ബേക്കല്‍ എന്നീ പ്രദേശത്തെ അരയസമുദായക്കാരുടെ വക നേര്‍ച്ചയായി വളരെ നീളമുള്ള മുളകളില്‍ പുതുവസ്ത്രങ്ങള്‍ ചുറ്റി എണ്ണയൊഴിച്ച് തീകൊളുത്തി ഉയരത്തില്‍ പിടിച്ച് കത്തിക്കുന്ന ചടങ്ങ് മറ്റെങ്ങുമില്ലാത്ത കാഴ്ചയാണ്. ഈ ചടങ്ങ് ഉത്സവത്തിന് പതിന്മടങ്ങ്‌ മാറ്റുകൂട്ടുന്നു. ക്ഷേത്രത്തില്‍ എഴുന്നള്ളത്ത് തിരിച്ചെത്തിയാല്‍ രാമരാജക്ഷത്രിയ സമുദായത്തിന്റെു ഭക്തിസംവര്‍ദ്ധകങ്ങളായ ഭജന ഗാനാലാപവും ഭഗവാന്റെ തിടമ്പുനൃത്തവും നടക്കുന്നു. പള്ളിവേട്ട ദിവസം രാവിലെ നാഗപൂജ പള്ളിവേട്ട ദിവസം രാത്രി കടപ്പുറത്ത് നിന്ന് പള്ളിവേട്ട കഴിങ്ങു തിരിച്ചെഴുന്നള്ളി.കേരളത്തിലെ ക്ഷേത്രങ്ങളില്‍ അപൂര്‍വമായി മാത്രം കണ്ടുവരുന്ന ശിവതാണ്ഡവ നൃത്തമായ '
ദർശന ബലി 'നൃത്തം

നാലാം നാളില്‍ അഷ്ടമി വിളക്ക് എന്ന മഹോത്സവം നടക്കുന്നു. ഈ മഹോത്സവം കുംഭമാസത്തിലെ പൌര്‍ണ്ണമിനാളിലെ അഷ്ടമിതിഥിയില്‍ തന്നെ നടക്കേണമെന്ന് വിധിയുണ്ട്. കൊടികയറ്റം മകരമാസാന്ത്യത്തിലും, ആറാട്ടുമഹോത്സവം മീനമാസത്തിലെ ആദ്യനാളുകളിലുമാകാം... അഷ്ടമി ഉത്സവദിവസം ബേക്കല്‍ കോട്ടിക്കുളം എന്നീ കുറുംബാഭഗവതി ക്ഷേത്രങ്ങളില്‍ ആര്‍ഭാടപൂര്‍വ്വം എഴുന്നള്ളിച്ച് വന്ന് ഭഗവാന്റെ‍ അനുഗ്രഹം വാങ്ങി തിരിച്ചുപോകുന്നു. അന്ന് ശിവതാണ്ഡവ നൃത്തവും നടക്കുന്നു.

Latest News

AMAVASI (കറുത്ത വാവു) DAYS LIST FOR 2019 AND 2020

Year MONTH DATE DAY MALAYALAM MONTH
2019 JANUARY 5 SATURDAY ധനു
FEBRUARY 4 MONDAY മകരം
MARCH 6 WEDNESDAY കുംഭം
APRIL 5 FRIDAY മീനം
MAY 4 SATURDAY മേടം
JUNE 3 MONDAY എടവം
JULY 2 TUESDAY മിഥുനം
AUGUST 1 THURSDAY കര്‍കിടികം
AUGUST 30 FRIDAY ചിങ്ങം
SEPTEMBER 28 SATURDAY കന്നി
OCTOBER 28 MONDAY തുലാം
NOVEMBER 26 TUESDAY വൃശ്ചികം
DECEMBER 26 THURSDAY ധനു
2020 JANUARY 24 FRIDAY മകരം
FEBRUARY 23 SUNDAY കുംഭം
MARCH 24 TUESDAY മീനം
APRIL 22 WEDNESDAY മേടം
MAY 22 FRIDAY എടവം
JUNE 21 SUNDAY മിഥുനം
JULY 20 MONDAY കര്‍കിടികം
AUGUST 19 WEDNESDAY ചിങ്ങം
SEPTEMBER 17 THURSDAY കന്നി
OCTOBER 16 FRIDAY തുലാം
NOVEMBER 15 SUNDAy വൃശ്ചികം
DECEMBER 14 MONDAY ധനു